Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, May 21, 2009

കാത്തിരിപ്പ്

നിന് മിഴികളില് പ്രണയം തുളുമ്പുമ്പോള്‍

കവിളിണകളില് നാണം തുടിക്കുമോ??

ചെഞ്ചുണ്ടുകള്‍തന്‍ കോണിലെങ്ങോ

നറുപുഞ്ചിരി വിടരുമോ??

വസന്തം തളിര്ക്കുമ്പോള്

പ്രണയവല്ലരികള് പൂക്കുമ്പോള്

രാഗാര്ദ്രമാം നിന് വിളിക്ക് കാതോര്ത്ത്

ഹ്രദയ തീരത്ത് നില്ക്കുന്നു ഞാന്

ജന്മങ്ങളായ്...

Sunday, May 25, 2008

കണ്ണുനീര്‍

വെണ്ണിലാവലിഞ്ഞു ചേര്‍ന്ന നിന്റെ നീല ലോചനം

അശ്രുബിന്ദു തൂകുവാന്‍ നിറഞ്ഞു നില്‍പ്പതെന്തിനായ്

സ്നിഗ്ദ്മാം കവിള്‍ത്ത്ടത്തില്‍ പതിക്കയില്ലയോമനേ

അതിന്നുമുന്നെ കൈകള്‍ നീട്ടി ഞാനതേറ്റു വാങ്ങിടാം...

Saturday, April 19, 2008

ഞാന്‍ വരാം...

മഴ വീണു കുതിര്‍ന്ന രാവുകളില്‍

ഒരു തണുത്ത കാറ്റായ് ഞാന്‍ വരാം

പുതുമഴ നനഞ്ഞ മണ്ണിന്റെ ഗന്ധം

നിനക്കായ് കൊണ്ടുവരാം ഞാന്‍

നിന്റെ ജനാലക്കിടയിലൂടെ വന്നു

നിന്റെ മുടിയിഴകളെ തഴുകാം ഞാന്‍

നിന്റെ പുതപ്പിനടിയിലൂടെ വന്നു

നിന്നെ ഞാന്‍ കോരിത്തരിപ്പിച്ചുക്കൊള്ളാം

ഇലകളില്‍ മഴ താളം പിടിക്കുമ്പോള്‍

നിനക്കായ് താരാട്ട് പാടാം ഞാന്‍

എന്റെ കരവലയത്തില്‍ കിടന്നു നീ ഉറക്കത്തിലേക്ക് വഴുതി വീഴവേ,

വിട വാങ്ങാം ഞാന്‍, അടുത്ത രാത്രിയിലേക്കുള്ള കാത്തിരിപ്പുമായ്......