Monday, November 23, 2009

നീ

എന്റെ മനസ്സില് ഉറങ്ങിക്കിടന്ന മ്യുദുല ഭാവങ്ങളെ തൊട്ടുണര്ത്തിയത് നിന്റെ വിരലുകളായിരുന്നു…
എന്നോ മറന്നു തുടങ്ങിയ പ്രണയഗാനങ്ങള് വീണ്ടും ഓര്ത്തെടുത്തത് നിനക്ക് വേണ്ടിയായിരുന്നു…
കാതുകള് കേള്ക്കാന് കൊതിച്ച വാക്കുകള് പറഞ്ഞത് നിന്റെ അധരങ്ങള് മാത്രമായിരുന്നു...

Friday, July 17, 2009

വേദന

ചാരമായ് കിടന്നിരുന്ന സ്വപ്നങ്ങളെ
ഊതി കനലാക്കിയതെന്തിനായിരുന്നു??
കനലുകളില്‍ ഹ്രദയം നീറുമ്പോള്‍
എന്‍ വേദന നീ അറിഞ്ഞിരുന്നുവോ??
നീറും ഹ്രദയത്തിലുരുകുന്ന പ്രാണന്‍
അത് നീയായിരുന്നെന്നറിഞ്ഞില്ല നീ...

Thursday, May 21, 2009

കാത്തിരിപ്പ്

നിന് മിഴികളില് പ്രണയം തുളുമ്പുമ്പോള്‍

കവിളിണകളില് നാണം തുടിക്കുമോ??

ചെഞ്ചുണ്ടുകള്‍തന്‍ കോണിലെങ്ങോ

നറുപുഞ്ചിരി വിടരുമോ??

വസന്തം തളിര്ക്കുമ്പോള്

പ്രണയവല്ലരികള് പൂക്കുമ്പോള്

രാഗാര്ദ്രമാം നിന് വിളിക്ക് കാതോര്ത്ത്

ഹ്രദയ തീരത്ത് നില്ക്കുന്നു ഞാന്

ജന്മങ്ങളായ്...

Sunday, May 25, 2008

കണ്ണുനീര്‍

വെണ്ണിലാവലിഞ്ഞു ചേര്‍ന്ന നിന്റെ നീല ലോചനം

അശ്രുബിന്ദു തൂകുവാന്‍ നിറഞ്ഞു നില്‍പ്പതെന്തിനായ്

സ്നിഗ്ദ്മാം കവിള്‍ത്ത്ടത്തില്‍ പതിക്കയില്ലയോമനേ

അതിന്നുമുന്നെ കൈകള്‍ നീട്ടി ഞാനതേറ്റു വാങ്ങിടാം...

Saturday, April 19, 2008

ഞാന്‍ വരാം...

മഴ വീണു കുതിര്‍ന്ന രാവുകളില്‍

ഒരു തണുത്ത കാറ്റായ് ഞാന്‍ വരാം

പുതുമഴ നനഞ്ഞ മണ്ണിന്റെ ഗന്ധം

നിനക്കായ് കൊണ്ടുവരാം ഞാന്‍

നിന്റെ ജനാലക്കിടയിലൂടെ വന്നു

നിന്റെ മുടിയിഴകളെ തഴുകാം ഞാന്‍

നിന്റെ പുതപ്പിനടിയിലൂടെ വന്നു

നിന്നെ ഞാന്‍ കോരിത്തരിപ്പിച്ചുക്കൊള്ളാം

ഇലകളില്‍ മഴ താളം പിടിക്കുമ്പോള്‍

നിനക്കായ് താരാട്ട് പാടാം ഞാന്‍

എന്റെ കരവലയത്തില്‍ കിടന്നു നീ ഉറക്കത്തിലേക്ക് വഴുതി വീഴവേ,

വിട വാങ്ങാം ഞാന്‍, അടുത്ത രാത്രിയിലേക്കുള്ള കാത്തിരിപ്പുമായ്......

Tuesday, March 18, 2008

ഒരു പുതിയ തുടക്കം

ഓര്‍മയുടെ മണിച്ചെപ്പില്‍ നിന്നുതിരുന്ന കുറച്ചു മണിമുത്തുകള്‍ പെറുക്കിവെക്കാന്‍ ശ്രമിക്കുന്നു ഞാന്‍... മനസ്സില്‍ നിന്നത് മാഞ്ഞുപോവും മുമ്പേ...
മറവിയുടെ കാണാക്കയങ്ങളിലേക്കു വീണുപോവുന്ന ഓര്‍മകളെ കോരിയെടുക്കാന്‍ ശ്രമിക്കുന്നു ഞാന്‍... അവ ചോര്‍ന്നു പോവും മുമ്പേ...
ജീവിത നാടകത്തിലേ കഥാപാത്രങ്ങളും രംഗങ്ങളും കാലത്തിന്റെ തിരശ്ശീലക്കുപ്പിന്നിലേക്കു മറയവേ, സ്മരണകള്‍ അയവിറക്കുന്നു ഞാന്‍... കഥ മുഴുവനാകും മുമ്പേ..